Begin typing your search...

പ്രതിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കും; ചോദ്യം ചെയ്ത ശേഷം വിവരങ്ങൾ പുറത്തു വിടും; ഡിജിപി

പ്രതിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കും; ചോദ്യം ചെയ്ത ശേഷം വിവരങ്ങൾ പുറത്തു വിടും; ഡിജിപി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ അക്രമി ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റു സ്ഥിരീകരിച്ച് ഡി.ജി.പി അനിൽകാന്ത്. ഇയാളെ ഉടൻ കേരളത്തിലെത്തിക്കുമെന്നും ഇതിനായുള്ള നടപടികൾ മഹാരാഷ്ട്ര ഡി.ജി.പിയുമായി ചേർന്ന് കൈക്കൊണ്ടെന്നും ഡി.ജി.പി അറിയിച്ചു. ആക്രമണത്തിലേക്കു നയിച്ച കാരണങ്ങൾ പിടിയിലായ അക്രമിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ വ്യക്തമാകൂ എന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഒരു ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാൾ രത്നഗിരിയിലെ ആശുപത്രിയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇവിടെനിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംഘം കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Ammu
Next Story
Share it