Begin typing your search...

"ഒരു ദയയും അർഹിക്കുന്നില്ല"; ആലുവയിലെ ബലാത്സംഗക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ഒരു ദയയും അർഹിക്കുന്നില്ല; ആലുവയിലെ ബലാത്സംഗക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനിടെ പ്രതിയുടെ മാനസാന്തര സാധ്യതയും കോടതി പരിഗണിച്ചിരുന്നു. ക്രൂരകൃത്യത്തിൽ പ്രതിക്ക് മനസ്ഥാപം ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. നേരത്തെ ഡല്‍ഹിയിലും പ്രതിസമാനമായ കുറ്റകൃത്യം നടത്തിയിരുന്നു എന്നതും കോടതി പരിഗണിച്ചിരുന്നു.

ആലുവ കേസ് നാള്‍ വഴി;

2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണി വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുന്നു.

വൈകിട്ട് 3.30 ആലുവയിൽ ബസ് ഇറങ്ങിയ പ്രതി അസ്ഫാക് ആലം കുട്ടിയുമായി മാർ‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോകുന്നു

വൈകിട്ട് 3.45 കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി

അഞ്ചുമണിക്ക് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി.സമീപത്തെ സിസിടിവി ക്യാമറയിൽ പരിശോധന തുടങ്ങി

5.30ന് കൃത്യം നടത്തിയ ശേഷം മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ച പ്രതി തിരികെ ആലുവ നഗരത്തിലേക്ക്

രാത്രി 9 മണിക്ക് പ്രതിയെ പൊലീസ് തിരിച്ചറിയുന്നു. മദ്യ ലഹരിയിലായ അസ്ഫാക് ആലത്തെ പിടികൂടി

ജൂലായ് 29, ശനിയാഴ്ച

രാവിലെ 11ന് ആലുവ മാർക്കറ്റിന് പിറകിൽ കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

ജൂലായ് 30 ഞായറാഴ്ച

പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു


ഓഗസ്റ്റ് 1, ചൊവ്വാഴ്ച

തിരിച്ചറിയൽ പരേഡിൽ പ്രതിയെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു

ഓഗസ്റ്റ് 3, വ്യാഴാഴ്ച.

പ്രതിയുമായി ആലുവ മാർക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ്

ഓഗസ്റ്റ് 6, ഞായറാഴ്ച

പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാർക്കറ്റിലും തെളിവെടുപ്പ്, വൈകാരികമായി പ്രതികരിച്ച് കുടുംബവും നാട്ടുകാരും

സെപ്തംബർ 1 വെള്ളിയാഴ്ച

കൊല നടന്ന് 35 ആം ദിവസം പൊലീസ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ 645 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

ഒക്ടോബർ 4, ബുധനാഴ്ച

കേസിൽ വിചാരണ തുടങ്ങി, പ്രതിക്കെതിരെ 16 കുറ്റങ്ങൾ

നവംബര്‍ 4 ശനിയാഴ്ച

പ്രതി കുറ്റക്കാരനെന്ന് കോടതി

നവംബര്‍ 14, ഇന്ന്

കേസിൽ അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി

WEB DESK
Next Story
Share it