Begin typing your search...

മോട്ടോർവാഹന വകുപ്പിന്റെ പരിശോധന: കെഎസ്ആർടിസി ഉൾപ്പെടെ ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

മോട്ടോർവാഹന വകുപ്പിന്റെ പരിശോധന: കെഎസ്ആർടിസി ഉൾപ്പെടെ ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ഒരു കെഎസ്ആർടിസി ബസും ഒരു സ്വകാര്യ ബസും ഉൾപ്പെടെയാണ് നിയമ നടപടി നേരിട്ടത്. അഞ്ച് ദിവസത്തെ പരിശോധനക്കിടെയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഓ-യുടെ നടപടി വേഗപൂട്ടിൽ ക്രമക്കേട് നടത്തിയത് 12 ബസുകളിലാണ്. ലൈറ്റ്, ശബ്ദം തുടങ്ങി അധിക ഫിറ്റിംഗുകൾ 321 ബസുകളിൽ കണ്ടെത്തി. നിയമലംഘനത്തിന് 398 ബസുകൾക്കെതിരെ കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തു.

അതിനിടെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂറിസ്റ്റ് ബസുടമകൾ ഗതാഗത മന്ത്രിയെ കാണും. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ ഇന്ന് മുതൽ സംസ്ഥാനത്ത് കർശന നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് സസ്‌പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. അത്തരം ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

Ammu
Next Story
Share it