Begin typing your search...

വായ്പാ തിരിച്ചടവിൽ വീഴ്ച;കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്

വായ്പാ തിരിച്ചടവിൽ വീഴ്ച;കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെഎസ്ആർടിസിയ്ക്ക് ജപ്തി നോട്ടീസ്.വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC)ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.700 കോടി രൂപയോളമാണ് KTDFC ക്ക് കെഎസ്ആർടിസി നൽകാനുള്ളത്.എത്രയും വേഗം പണമടച്ചില്ലെങ്കിൽ വസ്തുകൾ ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.ഇനി ഒരു അറിയിപ്പ് ഉണ്ടാകില്ലെന്നും KTDFCയുടെ മുന്നറിയിപ്പുണ്ട്.

ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും നിവർത്തിയില്ലാതെ നട്ടം തിരിയുമ്പോഴാണ് കെഎസ്ആർടിസിക്ക് KTDFCയുടെ ഇരുട്ടടി.പലിശയടക്കം 700 കോടി എത്രയും വേഗം തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയിലേക്ക് കടക്കുമെന്ന് നോട്ടീസിൽ പറയുന്നത്.എന്നാൽ 350 കോടി മാത്രമേ തിരിച്ചടയ്ക്കാനുള്ളൂവെന്നാണ് കെഎസ്ആർടിസിയുടെ വാദം.

WEB DESK
Next Story
Share it