Begin typing your search...

പുഴയില്‍ കാണാതായ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി

പുഴയില്‍ കാണാതായ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട് പനമരം വെണ്ണിയോട് പുഴയിൽ നാല് ദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ അഞ്ചുവയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദർശന എന്ന യുവതി അഞ്ച് വയസുള്ള കുഞ്ഞിനെയുംകൊണ്ട് പുഴയിൽ ചാടിയത്. ഉടൻതന്നെ ദർശനയെ രക്ഷപ്പെടുത്തിയെങ്കിലും അവർ വെള്ളിയാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഇവർ പുഴയിൽചാടിയ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെനിന്നാണ് അഞ്ച് വയസുകാരിയുടെ മൃതദേഹം ലഭിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെയാണ് വെണ്ണിയോട് ജെൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദർശന (32) ദക്ഷയെയുംകൂട്ടി പുഴയിൽച്ചാടിയത്. ദർശനയെ പ്രദേശത്തെ നിഖിൽ എന്നയാൾ രക്ഷപ്പെടുത്തി. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷം കഴിച്ചിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. നാലുമാസം ഗർഭിണിയായിരുന്നു ദർശന.

ദക്ഷയ്ക്കായി നാട്ടുകാർ, ഐ.ആർ.ഡബ്ല്യൂ. പ്രവർത്തകർ, തുർക്കി ജീവൻ രക്ഷാ സമിതി, കമ്പളക്കാട് പോലീസ്, വിവിധ ഫയർഫോഴ്സ് യൂണിറ്റുകൾ, എൻ.ഡി.ആർ.എഫ്. സംഘം എന്നീ വിഭാഗങ്ങളെല്ലാം തിരച്ചിൽ നടത്തിയിരുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ച കാര്യം വ്യക്തമല്ല.

WEB DESK
Next Story
Share it