Begin typing your search...

അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്ത്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദിയാണെന്ന്് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് വിമർശിച്ചു. ഹർജിക്കു പിന്നിൽ രാജ്യാന്തര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വർഗീസ് ആരോപിച്ചു. ഭൂമിയുടെ ഉടമസ്ഥത ഉറപ്പാക്കുന്നതു വരെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിർമാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ വൺ എർത്ത്, വൺ ലൈഫ് സംഘടന നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജി 27നു പരിഗണിക്കും.

'ഹരീഷ് വാസുദേവൻ ഒരിക്കലും വിശ്വാസത്തിലെടുക്കാൻ കഴിയുന്ന ആളല്ല. കടുത്ത കപട പരിസ്ഥിതി വാദിയാണ് അദ്ദേഹം. മാത്രമല്ല, ഇവിടെ കസ്തൂരി രംഗൻ – ഗാഡ്ഗിൽ വിഷയം ഉയർന്നു വന്നപ്പോൾ ഇടുക്കിയെ പൂർണമായും വനഭൂമിയാക്കി മാറ്റണമെന്ന് നിലപാട് സ്വീകരിച്ചയാളുമാണ്'' – സി.വി.വർഗീസ് പറഞ്ഞു.

മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ 3 നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നത് ഹൈക്കോടതി പ്രത്യേക ബെഞ്ച് രണ്ടാഴ്ചത്തേക്കാണ് തടഞ്ഞത്. ബൈസൺവാലി, ചിന്നക്കനാൽ, ദേവികുളം, മൂന്നാർ, പള്ളിവാസൽ, മാങ്കുളം, ശാന്തൻപാറ, ഉടുമ്പൻചോല, വെള്ളത്തൂവൽ എന്നീ പഞ്ചായത്തുകളിലാണു 3 നിലയിൽ (ഗ്രൗണ്ട് പ്ലസ് ടു) അധികമുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നത് താൽക്കാലികമായി വിലക്കിയത്. ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് ഇത്രയും കാലം എങ്ങനെയാണ് നിർമാണങ്ങൾ അനുവദിച്ചതെന്നു വിശദീകരിക്കാൻ പഞ്ചായത്തുകൾക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണം. ദുരന്തനിവാരണം, പരിസ്ഥിതി ആഘാത പഠനം എന്നിവയിൽ സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു സംസ്ഥാന സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്യണം. ഏപ്രിലിൽ മൂന്നാർ മേഖലയിൽ പ്രത്യേക പരിശോധനയും മറ്റും നടത്താനുള്ള ലക്ഷ്യത്തോടെ പ്രത്യേക ഹിൽ ഏരിയ അതോറിറ്റിയെ തീരുമാനിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, ചില കാര്യങ്ങൾ നടപ്പാക്കി നിയമനിർമാണം നീട്ടുന്നതായി കോടതി ചൂണ്ടിക്കാട്ടി.

WEB DESK
Next Story
Share it