Begin typing your search...

'കുസാറ്റിലേത് അവിചാരിത ദുരന്തം, ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും'; മുഖ്യമന്ത്രി

കുസാറ്റിലേത് അവിചാരിത ദുരന്തം, ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും; മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുഃഖകരമായ ദിവസം ആണ് ഇന്നത്തേതെന്നും കുസാറ്റിലെ അപകടത്തിൻറെ പശ്ചാത്തലത്തിൽ നവകേരള സദസ്സിൻറെ ഭാഗമായുള്ള മറ്റെല്ലാ പരിപാടികളും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഘോഷപരിപാടി നടക്കുന്നതിനിടെയുണ്ടായ അവിചാരിത ദുരന്തമാണ് കുസാറ്റിലേത്. നാലുപേരാണ് മരിച്ചത്. നിരവധി പേരാണ് ചികിത്സയിലുള്ളത്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇത്തരമൊരു അവിചാരിത ദുരന്തമുണ്ടായപ്പോൽ എല്ലാവരും അങ്ങോട്ട് ഓടിയെത്തി. സാധാരണ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന എല്ലാവരും അങ്ങോട്ട് ഒരേ മനസ്സോടെ എത്തി. മൂന്ന് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഒരു കുട്ടിയുടെ മാതാവ് ഇറ്റലയിൽനിന്ന് എത്തിയശേഷമായിരിക്കും സംസ്‌കാര ചടങ്ങ് നടക്കുക.

മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിനൊപ്പം താനും മന്ത്രിസഭയും പങ്കുചേരുകയാണ്. വിവരം അറിഞ്ഞ ഉടനെ തന്നെ മണ്ഡലത്തിലെ പ്രതിനിധിയായ വ്യവസായ മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ അവിടെ എത്തി. എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് അവർ അവിടെയുണ്ട്. നാടിൻറെ ദുഖത്തിൽ പങ്കുചേരുകയാണ്. ഇത്തരം പരിപാടികൾ നടക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഉണ്ട്. അതിൽ ആവശ്യമെങ്കിൽ കാലോചിതമായ മാറ്റം വരുത്തും. എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

WEB DESK
Next Story
Share it