Begin typing your search...

കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്

കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിൽ സ്‌കൂൾ ഓഫ് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു റിപ്പോർട്ട് തേടി.

സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളുടെ അടക്കം മൊഴികൾ ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകിട്ടാണ് സർവ്വകലാശാല കാന്പസിൽ ടെക് ഫെസ്റ്റിൻറെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചത്. അപകടത്തിൽ 51 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

സ്‌കൂൾ ഓഫ് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ സംഘടപിച്ച ടെക്‌ഫെസ്‌റിൻരെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തീയ്യേറ്ററിൽ സംഘടിപ്പിച്ച സംഗീത നിശയിൽ പങ്കെടുക്കാനെത്തിയവരാണ് അപടകത്തിൽ പെട്ടത്. വൈകിട്ട് ഏഴേകാലോടെയായിരുന്നു സംഭവം. വിദ്യാർത്ഥികൾ കയറി നിറഞ്ഞ ആംഫീ തീയറ്ററിലേക്ക് റോഡരികിൽ നിന്നവർ മഴവന്നപ്പോൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണം. തീയറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടിൽ നിന്നവർ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതൽ ആളുകകൾ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാർത്ഥികൾ മരിച്ചത്.രണ്ടാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ്, കുസാറ്റിലെ വിദ്യാർത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.

4 വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരിൽ 2 പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരിക്കേറ്റ 32 വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. 15 പേർ കിൻഡർ ആശുപത്രിയിലുണ്ട്.

WEB DESK
Next Story
Share it