Begin typing your search...

ശിക്ഷ വിധിച്ചിട്ട് 27 വർഷം; ഒടുവിൽ കൊലക്കേസ് പ്രതി പിടിയിൽ

ശിക്ഷ വിധിച്ചിട്ട് 27 വർഷം; ഒടുവിൽ കൊലക്കേസ് പ്രതി പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലപ്പുഴ മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ പ്രതി 27 വര്‍ഷത്തിനു ശേഷം പിടിയില്‍. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് കാലങ്ങള്‍ക്ക് ശേഷം പിടിയിലായത്. കൊലപാതകം നടന്ന് 33 വര്‍ഷവും ശിക്ഷ വിധിച്ച് 27 വര്‍ഷവും പിന്നിട്ടപ്പോഴാണ് അച്ചാമ്മ പിടിയിലാകുന്നത്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നായിരുന്നു അറുന്നൂറ്റിമംഗലം പുത്തന്‍ത്തേരില്‍ വീട്ടില്‍ അച്ചാമ്മ ഒളിവില്‍ പോകുന്നത്. പല്ലാരിമംഗലം അടിവാട് കാടുവെട്ടി വീട്ടില്‍ മിനി രാജു എന്ന വ്യാജ പേരിലായിരുന്നു ഇവരുടെ താമസം.

1990 ഫെബ്രുവരി 21-നാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ വീട്ടില്‍ മറിയാമ്മ എന്ന 61-കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണം. മറിയാമ്മയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാലയും, ചെവി അറുത്ത് കാതില്‍ നിന്നും കമ്മലും മോഷ്ടിച്ചിരുന്നു. കൈകളിലും പുറത്തുമായി ഒമ്പത് കുത്തുകളേറ്റിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ മറിയാമ്മയുടെ സഹായിയായ റെജിയാണ് പ്രതി എന്ന് വ്യക്തമാകുകയായിരുന്നു.

പിന്നീട് 1993-ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ വെറുതെ വിട്ടു. പിന്നീട് പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996-ല്‍ ഹൈക്കോടതി റെജിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റെജി ഒളിവില്‍ പോയി. ഇതിനിടെ റെജി കോട്ടയത്ത് മിനി രാജു എന്ന പേരില്‍ വീടുകളില്‍ ജോലി ചെയ്തിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം കഴിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായും നാട്ടുകാര്‍ പറഞ്ഞു. തുടരന്വേഷണത്തില്‍ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം അടിവാട് മിനി രാജു എന്ന പേരില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരുന്നതായി കണ്ടെത്തുകയായിരുന്നു.

WEB DESK
Next Story
Share it