Begin typing your search...

യുവതിയുടെ മൊഴി; എൽദോസ് കുന്നപ്പിള്ളിക്കൊപ്പം പിഎ, ഡ്രൈവർ എന്നിവരെയും ചോദ്യംചെയ്യുന്നു

യുവതിയുടെ മൊഴി; എൽദോസ് കുന്നപ്പിള്ളിക്കൊപ്പം പിഎ, ഡ്രൈവർ എന്നിവരെയും ചോദ്യംചെയ്യുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നു. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പി എ ഡാനി പോൾ, ഡ്രൈവർ അഭിജിത് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തിരുവനനന്തപുരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് നടപടികൾ പുരോഗമിക്കുന്നത്.

ഇരുവരുടേയും സാന്നിധ്യത്തിലാണ് കോവളത്ത് വെച്ച് പരാതിക്കാരിയായ യുവതി ആക്രമിക്കപ്പെട്ടതെന്നും ഗസ്റ്റ് ഹൌസുകളിൽ മുറിയെടുത്തപ്പോഴും ഇരുവരുടേയും സാന്നിധ്യമുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. കോവളത്ത് വെച്ച് യുവതി ആക്രമിക്കപ്പെട്ട സമയത്ത് പിഎക്കും പരിക്കേറ്റിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഇത് ശരിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Ammu
Next Story
Share it