Begin typing your search...

എകെജി സെന്റർ ആക്രമണം; രണ്ട് പേരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

എകെജി സെന്റർ ആക്രമണം; രണ്ട് പേരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എകെജി സെന്റർ ആക്രമണ കേസിൽ രണ്ട് പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണെന്നും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ് അറിയിച്ചു. സുഹൈൽ വിദേശത്ത് കടന്നെന്നാണ് സംശയം.

എകെജി സെന്റർ ആക്രണത്തിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ചിരുന്നു ഡിയോ സ്‌കൂട്ടർ സുഹൈൽ ഷാജഹാൻറെ ഡ്രൈവറുടെയാണെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ. സ്‌കൂട്ടർ ഉടമ സുധീഷ് വിദേശത്തേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സ്‌കൂട്ടർ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സംഭവ ദിവസം ഈ സ്‌കൂട്ടർ രാത്രി പത്തരയോടെ ഗൗരിശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവുമായി നവ്യയാണ്. സുഹൃത്തായ നവ്യ എത്തിച്ച സ്‌കൂട്ടറോടിച്ച് എകെജി സെന്ററിൽ സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിന് ഗൗരിശപട്ടത്ത് മടങ്ങിയെത്തി. തുടർന്ന് നവ്യക്ക് സ്‌കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറിലാണ് ജിതിൻ പിന്നീട് യാത്ര ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ.

Ammu
Next Story
Share it