Begin typing your search...

കരുവന്നൂരിലേത് ഗൗരവമുള്ള വിഷയം: എംബി രാജേഷ്

കരുവന്നൂരിലേത് ഗൗരവമുള്ള വിഷയം: എംബി രാജേഷ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിന്റെ എതിരാളികൾ പുതിയ വില്ലന്മാരെയും ഇരകളെയും സൃഷ്ടിക്കുകയാണെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും ഇതുപോലെ ഉണ്ടായിരുന്നു. അന്നത്തെ സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു.

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതിയംഗം എസി മൊയ്തീൻ കുറ്റവാളിയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കരുവന്നൂരിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന് താനോ പാർട്ടിയോ പറഞ്ഞിട്ടില്ല. ഇത്‌ ഗൗരവമുള്ള വിഷയമാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രാലയത്തെ കാണാനായി ദില്ലിയിലെത്തിയ മന്ത്രി, അവിടെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് നിലപാട് അറിയിച്ചത്.

സംസ്ഥാന തദ്ദേശ വകുപ്പ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമർപ്പിച്ച പദ്ധതികളും മന്ത്രി വിശദീകരിച്ചു. നഗര വികസന പദ്ധതികൾക്കായി 935 കോടി രൂപ അനുവദിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ അമൃത് പദ്ധതിയുടെ വിഹിതം കൂട്ടണം. പുതിയ നഗര വികസന പദ്ധതിയിൽ കണ്ണൂരിനും തിരുവനന്തപുരത്തിനുമായി പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

WEB DESK
Next Story
Share it