Begin typing your search...
കരുവന്നൂർ തട്ടിപ്പ് കേസ്; എം എം വർഗീസ് ഇഡിക്ക് മുന്നിൽ
കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരായി. സമയം നീട്ടി നൽകണമെന്ന എംഎം വർഗീസിൻറെ ആവശ്യം ഇഡി നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇഡി വർഗീസിന് നോട്ടീസ് നൽകിയത്. അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്. ഇത് അംഗീകരിക്കില്ലെന്ന് അന്വേഷണ സംഘം വർഗീസിനെ അറിയിച്ചിരുന്നു.
തുടർന്നാണ് അദ്ദേഹം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായത്. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ സഹകരിക്കും. ആശങ്കയില്ല. തിരിച്ചറിയൽ രേഖകൾ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story