Begin typing your search...

സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നുവെന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കണം: സിപിഎം സിസി

സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നുവെന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കണം: സിപിഎം സിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കാൻ സിപിഎം നിര്‍ദേശം.. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കേരളം നേരിടുന്നത് ചൂണ്ടിക്കാട്ടി ഇത് ചെറുക്കാൻ കഴിയണം എന്നാണ് നിർദ്ദേശം.

ഗവർണ്ണറെ ഉപയോഗിച്ച് സർവ്വകലാശാലകളെ വരെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നതും ദുരന്ത നിവാരണത്തിന് പണം നല്കാത്തതും ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനാണ് നിർദ്ദേശം. പാർട്ടി ഹിന്ദുത്വ ശക്തികളുമായി സന്ധി ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കാനുള്ള നീക്കത്തെ തുടക്കത്തിൽ തന്നെ ശക്തമായി എതിർക്കേണ്ടതായിരുന്നു എന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

പിവി അൻവർ ഉന്നയിച്ച ആരോപണം കേന്ദ്രകമ്മിറ്റിയിൽ ചർച്ചയായില്ല. എന്നാൽ സിപിഐ അടക്കമുള്ള സഖ്യകക്ഷികൾ ഉന്നയിച്ച പരാതികൾ സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളുടെയും ശ്രദ്ധയിൽപെടുത്തി.

അൻവറിന് കേരളത്തിൽ തന്നെ ശക്തമായ മറുപടി നല്കുമെന്നും നേതാക്കൾ അറിയിച്ചു. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് പാർട്ടി കോൺഗ്രസ് വരെയുള്ള ഏകോപനത്തിന് ഇടക്കാല സംവിധാനം ഉണ്ടാക്കുന്നതിലും സിപിഎം സിസി തീരുമാനമെടുക്കും.

WEB DESK
Next Story
Share it