Begin typing your search...

കത്ത് വിവാദം; നഗരസഭയിൽ ഏറ്റുമുട്ടി സിപിഎം - ബിജെപി കൗൺസിലർമാർ

കത്ത് വിവാദം; നഗരസഭയിൽ ഏറ്റുമുട്ടി സിപിഎം - ബിജെപി കൗൺസിലർമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനുള്ളിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീമിനെ ബി ജെ പി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. യുഡിഎഫ് കൗൺസിലർമാർ മേയറെ കയ്യേറ്റം ചെയ്തെന്നാണ് സിപിഎമ്മിൻറെ ആരോപണം.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ കാണാനെത്തിയ വയോധികയ്ക്കു സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. വിധവാ പെൻഷന്റെ കാര്യം അന്വേഷിക്കാനാണ് വയോധിക കോർപറേഷനിലെത്തിയത്. വയോധിക ഉൾപ്പെടെ നിരവധി പേർ മുറിയിലിരിക്കുമ്പോഴാണ് ബിജെപി പ്രവർത്തകർ മുറി പൂട്ടിയത്. പ്രതിഷേധം ഉണ്ടായതു കണ്ട് ഭയന്ന് ചിലർ മുറിയിൽനിന്ന് ഇറങ്ങിയോടി. സംഘർഷം കണ്ടു ഭയന്നു തളർച്ചയുണ്ടായതായി വയോധിക മാധ്യമങ്ങളോട് പ്രതികരിച്ചു.

രാവിലെ പ്രകടനമായെത്തിയ ബിജെപി കൗൺസിലർമാർ മേയർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനുശേഷം കോർപറേഷന്റെ പ്രധാന കെട്ടിടത്തിലെ ഗ്രിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. തുറക്കാനാകില്ലെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചു. ഉന്തും തള്ളിനും ഇടയിലാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ മുറിയിൽ പൂട്ടിയിട്ടത്.

Ammu
Next Story
Share it