Begin typing your search...
ഗുരുവായൂരിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി; കഴിഞ്ഞ മാസം ലഭിച്ചത് 5.22 കോടി രൂപ
ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 5.22 കോടി രൂപ ലഭിച്ചു. ഇതിനു പുറമെ 2 കിലോ 526.2 ഗ്രാം സ്വർണവും 18 കിലോ 380 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. നിരോധിച്ച രണ്ടായിരം രൂപയുടെ 47 കറൻസിയും ആയിരം രൂപയുടെ 18 കറൻസിയും അഞ്ഞൂറിന്റെ 76 കറൻസിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.
സി.എസ്.ബി ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തുന്ന ചുമതല. സ്ഥിരം ഭണ്ഡാരത്തിൽ നിന്നുള്ള വരവിന് പുറമേ 7.22 ലക്ഷം രൂപ ക്ഷേത്രം കിഴക്കെനടയിലെ ഇ ഭണ്ഡാരത്തിൽ നിന്നുള്ള വരവായും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പിൻവലിച്ച 141 നോട്ടുകളാണ് ഭണ്ഡാരത്തിൽ ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിൽ 2000 ന്റെ 47 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 18 നോട്ടുകളും അഞ്ഞൂറിന്റെ 76 നോട്ടുകളുമുണ്ടായിരുന്നു.
Next Story