Begin typing your search...

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിന് ഉത്തരവാദി കോർപ്പറേഷൻ; നടപടിയെടുക്കണം: റെയില്‍വേ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിന് ഉത്തരവാദി കോർപ്പറേഷൻ; നടപടിയെടുക്കണം: റെയില്‍വേ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആമയിഴഞ്ചാൻ തോട് മലീമസമാകുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതു തടയാൻ തിരുവനന്തപുരം കോർപ്പറേഷൻ നടപടിയെടുക്കണമെന്ന് റെയില്‍വേ.


ജലസേചനവകുപ്പിന്റെ അധീനതയിലുള്ള 12 കിലോമീറ്റർ ദൂരമുള്ള തോടിന്റെ ഒരു ശതമാനം വരുന്ന 117 മീറ്റർ മാത്രമാണ് റെയില്‍വേയുടെ സ്ഥലത്തുകൂടി കടന്നുപോകുന്നത്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് തോട് വൃത്തിയാക്കാൻ റെയില്‍വേ തയ്യാറായതെന്നും ജലസേചനവകുപ്പിലെ പരിചിതരായ കരാറുകാരെയാണ് പണി ഏല്‍പ്പിച്ചതെന്നും ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജർ ഡോ. മനീഷ് തപ്ല്യാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


തോട്ടില്‍ അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കാണ് ദുരന്തത്തിനു വഴിവെച്ചത്. ജോയിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം സംഭവത്തെക്കുറിച്ച്‌ റെയില്‍വേ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. ജോയിക്കു നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച്‌ നിയമവശങ്ങള്‍ ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ആമയിഴഞ്ചാൻ തോട്ടില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു തടയുന്നതിനുള്ള മുൻകരുതല്‍ കോർപ്പറേഷൻ കൈക്കൊള്ളണം. തോട് കടന്നുപോകുന്ന റെയില്‍വേയുടെ ഭാഗത്ത് ഒഴുക്കിന് ഒരു തടസ്സവുമില്ലെന്നും അദ്ദേഹം വിശദമാക്കി.


ശുചീകരണപ്രവർത്തനങ്ങള്‍ നടത്തുന്നതിന്റെ സാധ്യതകള്‍ വിലയിരുത്തുന്നതിനിടെയാണ് ജോയി തോട്ടില്‍ വീണത്. ജോയിയുടെ മൃതദേഹം മാലിന്യങ്ങള്‍ക്കൊപ്പം റെയില്‍വേ വളപ്പില്‍നിന്ന് 750 മീറ്റർ മാറി തകരപ്പറമ്ബ് ഭാഗത്താണ് കണ്ടെത്തിയത്. ഈ ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടിട്ടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


മാലിന്യം തടയുന്നതിനായി റെയില്‍വേയുടെ പ്രദേശത്തേക്കു കടക്കുന്ന തോടിന്റെ ഭാഗത്ത് ഇരുമ്പുവലയും തുറന്ന വശത്ത് 13 മീറ്റർ ഉയരമുള്ള ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ മാലിന്യമിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


റെയില്‍വേ സ്റ്റേഷനിലെ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം റെയില്‍വേയ്ക്കുണ്ട്. മാലിന്യം കുമിഞ്ഞുകൂടുന്നതും വെള്ളക്കെട്ടും തടയുന്നതിന് ജലസേചനവകുപ്പും നടപടിയെടുക്കണമെന്നും റെയില്‍വേ അധികൃതർ ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it