Begin typing your search...

മാനവീയം വീഥിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം; രാത്രി 7.30 മുതൽ പുലർച്ചെ 5.30 വരെയാണ് നിയന്ത്രണം

മാനവീയം വീഥിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം; രാത്രി 7.30 മുതൽ പുലർച്ചെ 5.30 വരെയാണ് നിയന്ത്രണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാനവീയം വീഥിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം. എല്ലാ ദിവസവും രാത്രി 7.30 മുതൽ പുലർച്ചെ 5.30 വരെ ഇത് വഴി ഗതാഗതത്തിന് നിയന്ത്രണം ഏർപെടുത്തും. പകൽ സമയത്ത് ഇവിടെ പരമാവധി വേഗത 20 കിലോമീറ്ററായി നിയന്ത്രിക്കാനും തീരുമാനമായി. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഗതാഗത നിരോധനം ഏർപെടുത്തും.

അതേസമയം മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് തടസ്സമുണ്ടാകില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്നവർ കടന്നു കയറുന്നുണ്ടോ എന്ന് പരിശോധനകൾ നടത്തും. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിച്ചുള്ള വിനോദങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും സി എച്ച് നാഗരാജു വ്യക്തിമാക്കി.തലസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കിയ ഇടമാണ് വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ മാനവീയം വീഥി.

കഴിഞ്ഞ ദിവസം അർധരാത്രി ആൽത്തറ ജംഗ്ഷന് സമീപം ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സംഘർഷം ഉണ്ടായത് മാനവീയം വീഥിയിലല്ലെന്ന നിലപാടിലാണ് പൊലീസ്. സ്രവ പരിശോധന നടത്തി ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനാണ് പൊലീസ് പറഞ്ഞു. മദ്യപിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ആഘോഷിക്കുന്നതല്ല നൈറ്റ് ലൈഫ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

WEB DESK
Next Story
Share it