Begin typing your search...
കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസാണ് മരിച്ചത്. 55 വയസായിരുന്നു. പ്ലാമൂട്ടുകടയില്‍ കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഫ്രാന്‍സിസ് കുഴഞ്ഞു വീണത്.
തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്. എങ്കിലും കടുത്ത ചൂടുമൂലം കാരണം പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Next Story