Begin typing your search...

'ഇത് കാണിച്ച ഭയപ്പെടുത്താമെന്ന ധാരണ വേണ്ട; ഗൂഢാലോചന കേസുകൾ  സിപിഎമ്മിന് പുത്തരിയല്ല': പി ജയരാജൻ

ഇത് കാണിച്ച ഭയപ്പെടുത്താമെന്ന ധാരണ വേണ്ട; ഗൂഢാലോചന കേസുകൾ  സിപിഎമ്മിന് പുത്തരിയല്ല: പി ജയരാജൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗൂഢാലോചന കേസുകള്‍ സി.പി.എമ്മിന് പുത്തരിയല്ലെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. ഇത് കാണിച്ച ഭയപ്പെടുത്താമെന്ന ധാരണ വേണ്ട. ഇത്തരം പ്രവണതകളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കും. മാധ്യമങ്ങളെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണെന്നും വിമർശനം.

അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് സി.ബി.ഐ. പ്രത്യേക കോടതി പ്രസ്താവിച്ചതിന് പിന്നാലെയാണ് ജയരാജന്റെ മുന്നറിയിപ്പ്. പി. ജയരാജനും ടി.വി. രാജേഷും കേസിൽ വിചാരണനേരിടണമെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു.

തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും എം.എസ്.എഫ്. പ്രവർത്തകനുമായ അബ്ദുൾ ഷുക്കൂർ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ, എം.എൽ.എ.യായിരുന്ന ടി.വി. രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനുനേരേ യൂത്ത് ലീഗ് പ്രവർത്തകർ പട്ടുവം അരിയിലിൽ ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

WEB DESK
Next Story
Share it