Begin typing your search...

'അനുമതിയില്ലാതെ സ്വകാര്യബിൽ പാടില്ല'; തലസ്ഥാന മാറ്റ ബില്ല് പിൻവലിക്കണമെന്ന് ഹൈബിയോട് ഹൈക്കമാൻഡ്

അനുമതിയില്ലാതെ സ്വകാര്യബിൽ പാടില്ല; തലസ്ഥാന മാറ്റ ബില്ല് പിൻവലിക്കണമെന്ന് ഹൈബിയോട് ഹൈക്കമാൻഡ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബിൽ അവതരണത്തിനെതിരെ വിമർശനം ഉയരവേ, ഇടപെടലുമായി കോൺഗ്രസ് കേന്ദ്രനേതൃത്വം. പാർട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകൾ പാടില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു. ഇതുസംബന്ധിച്ചു പാർലമെന്ററി പാർട്ടിയിൽ നേതൃത്വം നിർദേശം നൽകി. തലസ്ഥാനമാറ്റ ബിൽ വിവാദമായ പശ്ചാത്തലത്തിലാണു തീരുമാനം.

ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണു സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം ഹൈബി ഈഡൻ ഉന്നയിച്ചത്. തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതിൽ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷമേ കേന്ദ്ര സർക്കാരിന് തുടർ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തിന്റെ ചുരുക്കം.

ഹൈബി ഈഡന്റെ നിർദേശത്തെ സർക്കാർ എതിർത്തു. നിർദേശം അപ്രായോഗികമാണെന്നു നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, ഇക്കാര്യം ഫയലിലും കുറിച്ചിരുന്നു. മുഖ്യമന്ത്രിക്കു പുറമേ കോൺഗ്രസ് നേതാക്കൾ തന്നെ ഹൈബിയുടെ ആവശ്യം തള്ളി.

WEB DESK
Next Story
Share it