Begin typing your search...

ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്; കോളജുകളിലേക്ക് മക്കളെ വിടാൻ രക്ഷിതാക്കള്‍ ഭയപ്പെടുന്നു: സതീശന്‍

ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്; കോളജുകളിലേക്ക് മക്കളെ വിടാൻ രക്ഷിതാക്കള്‍ ഭയപ്പെടുന്നു:  സതീശന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പസുകളില്‍ ഇവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കോളജുകളിലേക്ക് മക്കളെ വിടാൻ രക്ഷിതാക്കള്‍ ഭയപ്പെടുന്നെന്നും എല്ലാ ആക്രമണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായരീതിയിലാണ് പൂക്കോട് കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന് നേരെയുണ്ടായതെന്ന് സതീശന്‍ പറഞ്ഞു. ഇത്രയും ദിവസമായിട്ടും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയേന്തേ മഹാമൗനം തുടരുന്നത്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ ഡീനിനെ പ്രതിയാക്കണം. കൂടാതെ ആരോപണ വിധേയരായ അധ്യാപകരെ മാറ്റിനിര്‍ത്തണമെന്നും സതീശന്‍ പറഞ്ഞു.

എസ്എഫ്‌ഐയുടെ ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് എസ്എഫ്‌ഐ നേതാക്കള്‍. ലോ കോളജില്‍ കെഎസ് യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്. പൊലീസുകാരന്റെ കര്‍ണപുടം അടിച്ചുതകര്‍ത്തതും എസ്എഫ്‌ഐക്കാരാണ്. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും സതീശന്‍ പറഞ്ഞു.

കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാകുന്നുവെന്നും എസ്എഫ്‌ഐയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദിയെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു. അഴിമതികളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണെന്നും കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളജില്‍ വിടാന്‍ ഭയപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെിരുവനന്തപുരത്ത് സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി അമ്മയേയും അച്ഛനേയും കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍.

അങ്ങേയറ്റം ഹൃയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാര്‍ഥിന്റെ അമ്മയേയും അച്ഛനേയും കാണാന്‍ കഴിയുന്നതെന്നും സിദ്ധാര്‍ഥിന്റേത് ആത്മഹത്യയായി കാണാന്‍ കഴിയില്ല, അത് കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.'കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നതിന് ഉദാഹരണമാണ് സിദ്ധാര്‍ഥിന്റെ കൊലപാതകം.

ഉത്തരേന്ത്യയിലും മറ്റും കണ്ടുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കണ്ട് അത് ഒരിക്കലും ഇന്ത്യയില്‍ നടക്കില്ലെന്ന് വിചാരിച്ചിരുന്ന കേരളീയരുടെ ചിന്തകള്‍ക്ക് മേലേറ്റ അടിയാണ് ഈ സംഭവം. 'എസ്എഫ്‌ഐ എന്ന വിദ്യാര്‍ഥി സംഘടനയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. തന്റെ അഴിമതിയും രാഷ്ട്രീയ ജീര്‍ണതയും സര്‍ക്കാരിന്റെ ചീത്തപ്പേര് മറച്ചുപിടിക്കാനായി പൊതുജനശ്രദ്ധ തിരിച്ചുവിടാനുമാണ് മുഖ്യമന്ത്രി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്': വേണുഗോപാല്‍ ആരോപിച്ചു.

WEB DESK
Next Story
Share it