Begin typing your search...

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കൾ

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസ് നേതാവും മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻറെ വിയോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ സുധാകരൻ തുടങ്ങിയ നേതക്കൾ അനുശോചിച്ചു. മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിയോ?ഗം തീരാ നഷ്ടം ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു.

ഹൃദയ ബന്ധമുള്ള ആത്മ സുഹൃത്തിനെയാണ് നഷ്ടമായത്. ആര്യാടന്റെ സംഭാവന കേരളത്തിന് മറക്കാനാവില്ല. എവിടെയെല്ലാം തീവ്രവാദം തല പൊക്കുന്നുവോ അവിടെ എല്ലാം മുഖം നോക്കാതെ അദ്ദേഹം അഭിപ്രായം പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ എതിർത്തു . ജയ പരാജയമോ ഭാവിയോ നോക്കാതെ ധൈര്യപൂർവ്വം അഭിപ്രായം പറഞ്ഞു . കോൺഗ്രസിന് വേണ്ടി മരിക്കാൻ തയ്യാറായിരുന്നു. തൊഴിലാളി വർഗത്തിന് വേണ്ടി പോരാടുന്ന വ്യക്തിയായിരുന്നു . മികച്ച തൊഴിൽ - വൈദ്യുതി മന്ത്രിയായിരുന്നുവെന്നും എ.കെ ആന്റണി അനുസ്മരിച്ചു.

കോൺഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് ആര്യാടൻ മുഹമ്മദിൻറെ വിയോഗം എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടൻ. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജൻ, ട്രേഡ് യൂണിയൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകൾകൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മൻ ചാണ്ടി അനുസ്മരിച്ചു.

2004ലെ യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുൻകൈ എടുത്തു. ശക്തമായ നിലപാടുകൾ കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നേതാവാണ് ആര്യാടനെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു.

ഏഴുപതിറ്റാണ്ട് കോൺഗ്രസിന് ഊടും പാവും നെയ്ത ദീപ്തമായ പൊതുജീവിതത്തിനാണ് വിരാമമായത്. കോൺഗ്രസ് വികാരം നെഞ്ചോട് ചേർത്ത് പ്രവർത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവ്. അഗാതമായ അറിവും രാഷ്ട്രീയ നിലപാട് തന്റെടത്തോടെ ആരുടെ മുൻപിലും പറയാനുള്ള ധൈര്യവുമാണ് മറ്റുള്ള നേതാക്കളിൽ നിന്നും ആര്യാടനെ വ്യത്യസ്തനാക്കിയത്. കോൺഗ്രസിന്റെ പാരമ്പര്യവും മഹത്വവും ആശയങ്ങളും ആരുടെ മുന്നിലും അടിയറവ് വയ്ക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ച പറഞ്ഞ നേതാവ്. യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് എന്നും ആവേശം പകർന്ന് സാധാരണക്കാരുടെ നേതാവായി വളർന്ന വ്യക്തിയാണ് ആര്യാടൻ. ജനം അതിന് നൽകിയ അംഗീകാരമായിരുന്നു നിലമ്പൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹത്തെ എട്ടുതവണ നിമയസഭയിലേക്ക് അയച്ചത്. കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവ് കൂടിയായിരുന്നു അദ്ദേഹം.

മികച്ച ഭരണകർത്താവും സമാജികനുമായിരുന്നു ആര്യാടൻ.പുതുതലമുറയ്ക്ക് മാത്യകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. തൊഴിൽവകുപ്പ് മന്ത്രിയായിരിക്കെ അദ്ദേഹമാണ് തൊഴിൽ രഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കിയത്.ഏത് പ്രതിസന്ധിഘട്ടത്തിലും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും പ്രശ്നപരിഹാരം കണ്ടെത്തുന്നതിലും ആര്യാടൻ കാട്ടിയിട്ടുള്ള കഴിവും ദീർഘവീക്ഷണവും കാലം എന്നും ഓർമ്മിക്കും.

എന്നാൽ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള ദേഹവിയോഗം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.കോൺഗ്രസ് രാഷ്ട്രീയത്തിൽ ആര്യാടൻ ഒഴിച്ചിട്ട ഇടം ആർക്കും നികത്താൻ സാധിക്കാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നുവെന്ന് സുധകരൻ പറഞ്ഞു.

Elizabeth
Next Story
Share it