Begin typing your search...

ഏകസിവില്‍ കോഡില്‍ സിപിഎം നയം കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കുംപോലെ- കോണ്‍ഗ്രസ്

ഏകസിവില്‍ കോഡില്‍ സിപിഎം നയം കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കുംപോലെ- കോണ്‍ഗ്രസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കാന്‍ പോകുന്നതുപോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിനിറങ്ങി തിരിക്കുന്നതെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ സുധാകരന്‍ എം.പി. കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന്റെ പരിഹാസം. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും 1985ലെ ഷബാനു കേസില്‍ ഏക വ്യക്തിനിയമത്തിന് വേണ്ടി ശക്തിയുക്തം വാദിച്ച് ഹിന്ദു വര്‍ഗീയത ഇളക്കിവിടുകയാണ് ഇ.എം.എസ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. അന്ന് ഇ.എം.എസ് പറഞ്ഞതിനെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായിട്ടില്ലെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണ്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലവിലില്ല. രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണ് ഏക സിവില്‍ കോഡ്. ബഹുസ്വരതയാണ് ഇന്ത്യയുടെ അടിത്തറ. അതില്ലാതായാല്‍ ഇന്ത്യയില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് ബിജെപി ഏക സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വ്യക്തിനിയമം മുസ്ലീങ്ങളെ മാത്രം ബാധിക്കുന്നതാണ് എന്ന് പറഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഏക സിവില്‍ കോഡ് വിഷയത്തില്‍ ബിജെപിയുടെ വിഭജന തന്ത്രങ്ങള്‍ക്കെതിരെ ബഹുസ്വരതയുടെ ആഘോഷം എന്ന മുദ്രകാവാക്യമുയര്‍ത്തി ജനസദസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹുസ്വരതാ സംഗമങ്ങള്‍ എന്നപേരിലായിരിക്കും കോണ്‍ഗ്രസ് ജനസദസ് സംഘടിപ്പിക്കുക. ഏക സിവില്‍ കോഡിന് പുറമെ സംസ്ഥാനത്ത് നടക്കുന്ന മാധ്യമവേട്ടയ്ക്കെതിരെ 283 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. സ്തുതി പാടാത്തവരെ ജയിലില്‍ അടയ്ക്കുന്ന മോദിയുടെ പാതയിലാണ് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നാവടപ്പിക്കാനാണ് ശ്രമമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മേഖല തിരിച്ച് മാധ്യമ സ്വാതന്ത്ര്യ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഉന്നത്ത വിദ്യാഭ്യാസ രംഗം എസ്എഫ്ഐയും സിപിഎമ്മും ചേര്‍ന്ന് അരാജകത്വത്തിലേക്ക് കൂപ്പുകുത്തിച്ചു. ഇതിനെതിരെ വിദ്യാഭ്യാസ സംരക്ഷണ കാമ്പയിനുകള്‍ നടത്തും. സര്‍വകലാശാല മാര്‍ച്ചുകളും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മകളും സംഘടിപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 66 കോളേജുകളില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഭരണമാണുള്ളത്. യോഗ്യതയുള്ളവരെ പുറത്തുനിര്‍ത്തി ഇടത് സംഘടനാ നേതാക്കളെ തിരുകി കയറ്റുന്നതിന് വേണ്ടിയാണ് ഈ നീക്കം. മാത്രമല്ല ഒമ്പത് സര്‍വകലാശാലകളില്‍ ഇന്‍ ചാര്‍ജ് വി.സി മാരാണ് ഉള്ളത്. ഇടത് പക്ഷക്കാരായ ഇത്തരക്കാരെ ഉപയോഗിച്ച് പാര്‍ട്ടിക്കാരെ അധ്യാപകരാക്കി നിയമിക്കുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേഷ്ടാവ് രതീഷ് കാളിയാടന്റെ പി.എച്ച്.ഡി പ്രബന്ധം കോപ്പിയടിയാണെന്ന വിവരം പുറത്തുവന്നു. കാളിയാടന്റെ തട്ടിപ്പിനെ കുറിച്ച് കെ.എസ്.യു പരാതി നല്‍കിയെങ്കിലും അതില്‍ കേസെടുത്തില്ല. മറിച്ച് കാളിയാടന്‍ കെ.എസ്.യു പ്രസിഡന്റിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കുകയും ചെയ്തുവെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. കാളിയാടനെ ഉടനടി മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ കൊള്ളയടിക്കാനല്ലാതെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

WEB DESK
Next Story
Share it