Begin typing your search...

നവകേരള യാത്രയ്ക്കുപിന്നാലെ ആറ്റിങ്ങലിൽ വ്യാപക ആക്രമണം; വീടുകൾ തകർത്തു

നവകേരള യാത്രയ്ക്കുപിന്നാലെ ആറ്റിങ്ങലിൽ വ്യാപക ആക്രമണം; വീടുകൾ തകർത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരത്ത് നവകേരള സദസ് നടക്കുന്നതിനിടെ ആറ്റിങ്ങലിൽ വ്യാപക ആക്രമണം. യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്‌ഐ പ്രവർത്തകർ പരസ്പരം വീടുകൾ ആക്രമിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ഇതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥയാണ്. ആക്രമണത്തിൽ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

നവകേരള യാത്രയോടനുബന്ധിച്ച് ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഭാഗങ്ങളിൽ വ്യാപക അക്രമങ്ങളാണ് ഇന്നലെ നടന്നത്. നവകേരള യാത്രയ്ക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീട് പൊലീസ് കാവലുണ്ടായിട്ടും, സംഘമായി എത്തിയ ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങലിൽ പ്രകടനം നടത്തുകയും നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ ആറ്റിങ്ങൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജമിന്റെ വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലും ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. സംഘർഷം കനത്തോടെ പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it