Begin typing your search...

ലൈംഗികപീഡനം തടയാനുള്ള സമിതി രൂപവത്കരിക്കുന്നതില്‍ വെള്ളം ചേർത്ത് വിദ്യാഭ്യാസ വകുപ്പ്

ലൈംഗികപീഡനം തടയാനുള്ള സമിതി രൂപവത്കരിക്കുന്നതില്‍ വെള്ളം ചേർത്ത് വിദ്യാഭ്യാസ വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലൈംഗികപീഡനം തടയാനുള്ള സമിതി നിയമത്തിൽ വെള്ളം ചേർത്ത് വിദ്യാഭ്യാസ വകുപ്പ്. വനിതാ ജീവനക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ആഭ്യന്തരസമിതി രൂപവത്കരിക്കുന്നതില്‍ പോഷ് ആക്ടിലെ (തൊഴിലിടങ്ങളില്‍ വനിതകള്‍ നേരിടുന്ന പീഡനം തടയാനും പരാതിപരിഹാരത്തിനുമുള്ള നിയമം-2013) വ്യവസ്ഥലംഘിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍.

വനിതാക്ഷേമരംഗത്തുള്ള സാമൂഹിക-സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ ആഭ്യന്തര സമിതിയില്‍ വേണമെന്നാണ് വ്യവസ്ഥ. പകരം തദ്ദേശ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

പത്തോ അതില്‍ക്കൂടുതലോ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്നാണ് നിയമം. സീനിയര്‍ വനിതാ ഉദ്യോഗസ്ഥ അധ്യക്ഷയായ സമിതിയില്‍ പകുതിയിലേറെപ്പേര്‍ വനിതകളായിരിക്കണം. രണ്ടുപേര്‍ ജീവനക്കാര്‍ക്കിടയില്‍നിന്നുവേണം. പുറത്തുനിന്നുള്ള ഒരാള്‍ വനിതാക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന സന്നദ്ധ-സംഘടനാ പ്രവര്‍ത്തകരില്‍ ആരെങ്കിലുമാവണം.

സ്കൂളോ ഓഫീസോ സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപനത്തിലെ വാര്‍ഡ് മെമ്പറോ കൗണ്‍സിലറോ നിര്‍ബന്ധമായും ഉണ്ടാവണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. പരാതി പരിഹരിക്കാന്‍ നിയമവിദഗ്ധന്റെ സഹായംതേടാമെന്നും നിര്‍ദേശിച്ചു.

ആഭ്യന്തരസമിതി രൂപവത്കരിച്ചില്ലെങ്കില്‍ സ്ഥാപനമേധാവികള്‍ അരലക്ഷം രൂപ പിഴയടയ്ക്കേണ്ടിവരുമെന്നും സര്‍ക്കുലറിൽ പറയുന്നു. പോഷ് ആക്ടനുസരിച്ച്, ജില്ലാതല സമിതികളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താവൂ. സ്കൂള്‍ മാനേജ്‌മെന്റ് സമിതിയിൽ (എസ്.എം.സി.) നിലവില്‍ ജനപ്രതിനിധികളുണ്ട്.

WEB DESK
Next Story
Share it