Begin typing your search...

വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി; സംഭവം കോട്ടയത്ത്

വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി; സംഭവം കോട്ടയത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്നു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്തുനിന്ന് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്.

കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ട വിവരം സ്നേക് റസ്ക്യൂ ടീമിനെ അറിയിച്ചത്.

സംഘം സ്ഥലത്തെത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. തുടർന്ന്, വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം അംഗങ്ങളായ കെ.എ അഭീഷ്, കെ.എസ് പ്രശോഭ് എന്നിവർ ചേർന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു

WEB DESK
Next Story
Share it