Begin typing your search...

മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം

മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം. ഒരു വർഷത്തിനകം പ്ലാന്റ് നിർമിക്കും. ബിപിസിഎൽ നിർമാണച്ചെലവ് വഹിക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. താൽക്കാലിക മാലിന്യസംസ്കരണത്തിന് വിവിധ ഏജൻസികളുമായി ചർച്ച നടത്തും. മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും വിളിച്ച യോഗത്തിലാണ് തീരുമാനം.

മാലിന്യസംസ്കരണ നീക്കം പൂർണമായും തടസ്സപ്പെട്ടതോടെയാണ് ബദൽ മാർഗത്തെക്കുറിച്ച് സർക്കാർ വളരെ തീവ്രമായി ചിന്തിച്ചത്. യോഗത്തിൽ ബിപിസിഎൽ അധികൃതരെയും മന്ത്രി വിളിച്ചുവരുത്തിയിരുന്നു. അവരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. പ്ലാന്റ് സ്ഥാപിക്കേണ്ടത് എവിടെയാണെന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. നാല് സ്ഥലങ്ങൾ പരിഗണനയിലുണ്ടെന്നാണ് വിവരം.

WEB DESK
Next Story
Share it