Begin typing your search...

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാട്; അബുദാബി അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടിക്ക് മുകളിൽ

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാട്;  അബുദാബി അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടിക്ക് മുകളിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരിമണൽ കമ്പനിയായ സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നു സൂചന. ഇതിനു പുറമെ ഒട്ടേറെ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി.

സിഎംആർ‍എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) അബുദാബിയിലെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിക്കുന്നത്.

അതിനിടെ, ഈ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ രേഖകൾ കേസിലെ പരാതിക്കാരിലൊരാളായ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ, എസ്‍‌എൻസി ലാവ്‍ലിൻ കമ്പനികളിൽനിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3 കോടിയിലേറെ രൂപ വീതം വന്നു എന്നാണ് എസ്എഫ്ഐഒ വൃത്തങ്ങൾ പറയുന്നത്.

ഇതിനു പുറമെയാണ് അധികം കേട്ടുകേൾവിയില്ലാത്ത മറ്റു കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയതും അതു മറ്റു വിദേശ അക്കൗണ്ടുകളിലേക്കു പോയതും. ദുബായിൽ റജിസ്റ്റർ ചെയ്ത ഈ സ്വകാര്യ സ്ഥാപനത്തിന്റെ സംയുക്ത അക്കൗണ്ടിന്റെ ഉടമകൾ മലയാളികളും അടുത്ത രാഷ്ട്രീയ ബന്ധമുള്ളവരുമാണ് എന്നാണു സൂചനകൾ.

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു നിലവിൽ ഹൈക്കോടതിയിലുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിലപാട് കർക്കശമാക്കുന്നതിനു പിന്നിലും ഈ ബാങ്ക് അക്കൗണ്ടിനു പങ്കുണ്ടെന്നും സൂചനകളുണ്ട്. ഈ അക്കൗണ്ടിലേക്കു പണമയച്ച ചില കമ്പനികൾ മസാല ബോണ്ടിലും നിക്ഷേപിച്ചിട്ടുണ്ടോ എന്ന നിലയിലായിരുന്നു ഇ.ഡി അന്വേഷണം. മസാല ബോണ്ടിനത്തിൽ ലഭിച്ച തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട് മുൻധനമന്ത്രി തോമസ് ഐസക്കിനെ ഈ കേസിൽ ചോദ്യം ചെയ്യണമെന്ന് ഇ.ഡി നിർബന്ധം പിടിക്കുന്നുമുണ്ട്. ഈ കേസ് ഉച്ചകഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും.

WEB DESK
Next Story
Share it