Begin typing your search...

കണ്ണൂര്‍ വിസി കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍ വിസി കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് നിയമ പ്രശ്നമാണ് കോടതി പരിശോധിച്ചത്. പുനർ നിയമനം ആകാമെന്ന് കോടതി വ്യക്തമാക്കി. ഗോപിനാഥിന് വിസി ആയി പുനർ നിയമനം നൽകാൻ പ്രായപരിധി ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു.

പുനർ നിയമനത്തിലും സേർച്ച് പാനൽ പ്രകാരം നടപടി വേണോയെന്ന നിയമപ്രശ്നത്തിലും ഈ പ്രക്രിയ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പുനർ നിയമനം നിയമപ്രകാരമെന്ന ഹൈകോടതി വിധി സുപ്രീം കോടതി പൂർണമായി അംഗീകരിച്ചു. ഗവർണർ പറഞ്ഞത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് നിയമനമെന്നാണ്. അത് കോടതി തള്ളി. ഗവർണറാണ് വിസിയെ നിയമിച്ചത്. അതേ ഗവർണർ തന്നെ ചട്ടപ്രകാരമല്ല നിയമനമെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it