Begin typing your search...

നവകേരള സദസ്സിന് മികച്ച പിന്തുണ, പരിപാടി സംഘടിപ്പിച്ചത് ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന് മുഖ്യമന്ത്രി

നവകേരള സദസ്സിന് മികച്ച പിന്തുണ, പരിപാടി സംഘടിപ്പിച്ചത് ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജീവിതത്തിന്റ നാനാതുറകളിൽപ്പെട്ട മനുഷ്യർ ഒരേമനസോടെ ഒത്തുചേരുന്ന സാഹചര്യം സർക്കാരിന്റെ നവകേരള സദസിലൂടെ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനും പുരോഗതിക്കും സർക്കാരിനൊപ്പം ഞങ്ങളുണ്ടെന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നാട് വലിയ വെല്ലുവിളികൾ നേരിടുകയാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങളും അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധികളും സംസ്ഥാനം നേരിടുകയാണ്. നാടിന്റെ നന്മയ്ക്കായി കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സർക്കാരിനൊപ്പം ചേരേണ്ടവരാണ് പ്രതിപക്ഷം. എന്നാൽ സർക്കാരിന്റെ ജനകീയത തകർക്കാനുള്ള അവസരമാക്കി ഉപയോഗിക്കാമെന്നുള്ള ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം നീങ്ങിക്കൊണ്ടിരിക്കുന്നത്.ജനങ്ങളുമായി ഇടപെടുന്നതിന്റ സമഗ്രത ഉറപ്പാക്കാനാണ് ഈ രീതിയിലുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാടിന്റെ യഥാർത്ഥപ്രശ്‌നങ്ങൾ ചർച്ചാവിഷയമല്ലാതാക്കാൻ ബോധപൂർവ്വം പ്രവർത്തിക്കുന്നവരെ തിരുത്താനാവില്ല.

ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നത് സർക്കാരിന്റെ കടമയാണ്. ഈ കടമ ശരിയായ രീതിയിൽ നിറവേറ്റുകയാണ് നവകേരള സദസിന്റെ ധർമം.ഇന്നലെ 1098 പരാതികളാണ് ഉദ്ഘാടനവേദിയിൽ ലഭിച്ചത്. ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. ഉദ്ഘാടനവേദിയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം അതിവിപുലമായിരുന്നു. സ്ത്രീ സംരക്ഷണത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനമാണിത്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളാണ് അധികാരമേറ്റെടുത്തതുമുതൽ സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ അനേകം ഉദാഹരണങ്ങൾ നിരത്താനാകും. സർക്കാരിന്റെ ഈ സമീപനത്തിലുള്ള വിശ്വാസമാണ് പൈവെളിഗെയിലെ അസാധാരണമായ വനിതാ പ്രാതിനിധ്യത്തിലൂടെ വ്യക്തമായത്.ആലുവ പീഡനക്കേസിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ രക്ഷിതാക്കളുടെ സ്ഥാനത്തുനിന്നാണ് സർക്കാർ സംവിധാനങ്ങൾ ഇടപെട്ടത്. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്ര ശക്തവും പഴുതടച്ചതുമായ ശിക്ഷാവിധി ഉണ്ടായിട്ടില്ലെന്നാണ് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന്റെ ഒരു പഴുതും ഉപയോഗിച്ച് പ്രതി രക്ഷപ്പെടാൻ പാടില്ലെന്ന നീക്കത്തോടെയാണ് സർക്കാർ നടപടികൾ സ്വീകരിച്ചത്. മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് ശിക്ഷാവിധി.ഇന്നലെ ബസ് ഇടയ്‌ക്കൊന്ന് നിന്നപ്പോൾ മന്ത്രിമാരുടെ വാഹനം സാങ്കേതിക തകരാർ കാരണം പാതിവഴിയിൽ നിന്നെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ദേശീയ പാത വികസനത്തിന്റെ പുരോഗതി അവിടെയിറങ്ങി കാണാനായിരുന്നു വാഹനം നിർത്തിയത്. മറ്റ് തടസങ്ങളില്ലെങ്കിൽ ദേശീയപാത66 ആറുവരിപാത 2025ൽ യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്'- മുഖ്യമന്ത്രി വ്യക്തമാക്കി.

WEB DESK
Next Story
Share it