Begin typing your search...

"ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനാകുന്നു"; കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ

ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനാകുന്നു; കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനാകുന്നുവെന്ന ആരോപണവുമായി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ.ധനമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്.മുഖാമുഖം കണ്ടു സംസാരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു.ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നത് കൊണ്ട് എംപിമാർ പലരും ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാറില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കേന്ദ്രമന്ത്രിയെ ഒരുമിച്ചു കാണാമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.കൂട്ടായിട്ട് ചില വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് എളമരം കരീം പറഞ്ഞു. എന്നാൽ ചർച്ച നടന്നില്ല.യുഡിഎഫ് എംപി മാരെ അവഹേളിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ധനമന്ത്രി നടത്തുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.എവിടെ നിന്നാണ് മന്ത്രിക്ക് ഈ വിവരങ്ങൾ കിട്ടിയതെന്നും സംസ്ഥാന സർക്കാർ പണം കടമെടുത്ത് ധൂർത്ത് നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

WEB DESK
Next Story
Share it