Begin typing your search...

അതിവേഗ റെയിൽ പദ്ധതി; പ്രഥമ പരിഗണന കെ-റെയിലിന് തന്നെയാണെന്ന് മുഖ്യമന്ത്രി

അതിവേഗ റെയിൽ പദ്ധതി; പ്രഥമ പരിഗണന കെ-റെയിലിന് തന്നെയാണെന്ന് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിന്റെ അതിവേഗറെയിൽ പദ്ധതിയിൽ പ്രഥമ പരിഗണ കെ-റെയിലിനു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇ. ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ഇ. ശ്രീധരൻ അതിവേഗ റെയിൽവേ പദ്ധതിയുമായി സർക്കാരിനെ സമീപിച്ചത്. സിൽവർലൈൻ പദ്ധതിക്കു പകരമായി അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യം. കെ-റെയിലിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഇ. ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കെ-റെയിൽ പദ്ധതിയിൽനിന്ന് ഇപ്പോൾ പിന്നോട്ടു പോയിരിക്കുന്നത് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ്. പദ്ധതി പൂർണമായി ഉപേക്ഷിച്ചുള്ള ഒരു തീരുമാനവും സർക്കാർ നിലവിൽ എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതും സംസ്ഥാനത്തുടനീളമുണ്ടായ പ്രതിഷേധങ്ങളുമാണ് കെ-റെയിലിൽനിന്നും താത്കാലികമായി പിന്നോട്ട് പോകാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമാക്കി.

WEB DESK
Next Story
Share it