Begin typing your search...

മാനവീയം വീഥിയിൽ റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിന് വെട്ടേറ്റു

മാനവീയം വീഥിയിൽ റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിന് വെട്ടേറ്റു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണനാണ് വെട്ടേറ്റത്. ഇയാളുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

റീൽസ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഘർഷം. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇതിന് മുമ്പും മാനവീയം വീഥിയിൽ വലുതും ചെറുതുമായ നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് നിരീക്ഷണവും കർശനമാക്കിയിട്ടുണ്ടായിരുന്നു. ഇതിനായി പൊലീസ് ഏയ്ഡ് പോസ്റ്റ് ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ നവംബറിൽ പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കൾ ചേർന്ന് നിലത്തിട്ട് മർദിച്ചത് വലിയ വാർത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നതോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ല.

WEB DESK
Next Story
Share it