Begin typing your search...

'പൊതിച്ചോറ്' പരാമര്‍ശത്തില്‍ ചിന്ത ജെറോമിനെതിരെ പരിഹാസം

പൊതിച്ചോറ് പരാമര്‍ശത്തില്‍ ചിന്ത ജെറോമിനെതിരെ പരിഹാസം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്ലം ജില്ലയിലെ ആശുപത്രികളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിച്ച വോട്ടറോട് ചിന്താജെറോം നടത്തിയ പൊതിച്ചോര്‍ പരാമര്‍ശത്തില്‍ സോഷ്യല്‍മീഡിയില്‍ പരിഹാസം. 'സര്‍ജറിയില്ലെങ്കിലെന്താ കുറച്ച് ചോറ് ഇടട്ടെ...'എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. റിപ്പോര്‍ട്ടര്‍ ടി വി കൊല്ലം ജില്ലയില്‍ സംഘടിപ്പിച്ച കുരുക്ഷേത്രം പരിപാടിയിലായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം. പരാമര്‍ശത്തില്‍ ട്രോളുകള്‍ നിറയുകയാണ്

'കൊല്ലം ജില്ലാ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി വൈകിട്ട് ആറ് മണിക്ക് ശേഷം ഒരാള്‍ പോയാല്‍ നേരെ മെഡിക്കല്‍ കോളെജിലേക്കാണ് എഴുതുന്നത്. അവിടെ പാരസെറ്റമോള്‍ ഡൈക്ലോഫെനകിന്റെ ഇഞ്ചക്ഷനോ പോയിട്ട് ഐ വി സെറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ്. കൊല്ലം കോര്‍പ്പറേഷനില്‍ മൂന്ന് ആംബുലന്‍സ് ഉണ്ട്. വൈകിട്ട് ആറ് മണിക്ക് ശേഷം പാവപ്പെട്ട് ആംബുലന്‍സ് വിട്ടുകൊടുക്കില്ല. പിന്നെ എന്തിന് വേണ്ടിയാണ് കൊല്ലം കോര്‍പ്പറേഷനില്‍ ആംബുലന്‍സ് കെട്ടിയിട്ടിരിക്കുന്നത്.' എന്നായിരുന്നു വോട്ടറുടെ ചോദ്യം.

ഇതിന്, 'എവിടുന്ന് കിട്ടിയ വിവരമാണിത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊതിച്ചോറ് കൊടുക്കുന്നവരാണ് ഡിവൈഎഫ്‌ഐക്കാര്‍, മൈക്ക് കൈയ്യില്‍ കിട്ടിയാല്‍ വെളിവില്ലാത്ത കാര്യം പറയരുത്.' എന്നായിരുന്നു ചിന്തയുടെ മറുപടി. തുടര്‍ന്ന് കാണികളില്‍ നിന്നും രൂക്ഷ പ്രതികരണം ഉയര്‍ന്നു. എന്നാല്‍ മെഡിക്കല്‍ റെപ്പായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആരോപണം മാത്രമാണിതെന്ന് പറഞ്ഞ് ചിന്ത പ്രതിരോധിക്കുകയായിരുന്നു. പിന്നാലെ രൂക്ഷവിമര്‍ശനമാണ് ചിന്ത ജെറോമിനെതിരെ ഉയരുന്നത്.

WEB DESK
Next Story
Share it