Begin typing your search...

വിഴിഞ്ഞത്ത് എത്തിയ കപ്പലിലെ ചൈനീസ് പൗരൻമാർക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല; വിസ അനുവദിക്കാതെ കേന്ദ്രം

വിഴിഞ്ഞത്ത് എത്തിയ കപ്പലിലെ ചൈനീസ് പൗരൻമാർക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല; വിസ അനുവദിക്കാതെ കേന്ദ്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ക്രെയിനുമായി വന്ന ഷെങ്ഹുവ 15 കപ്പലിലെ ജീവനക്കാർക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല. കേന്ദ്രം വിസ അനുവദിക്കാത്തതിനെ തുടർന്നാണ് കപ്പലിലെ ജീവനക്കാർക്ക് പുറത്ത് ഇറങ്ങാൻ കഴിയാത്തത്. ഷാങ്ഹായ് പിഎംസിയുടെ ജീവനക്കാരായ 12 ചൈനീസ് പൗരന്മാരാണ് കപ്പലിലുള്ളത്.

ക്രെയിൻ ഇറക്കാൻ ഇവരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചു. മുന്ദ്രാ തുറമുഖത്തും ചൈനീസ് പൗരന്മാർക്ക് ഇറങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ക്രെയ്ൻ ഇറക്കാൻ തുറമുഖത്ത് തന്നെ വിദഗ്ദ്ധർ ഉണ്ടായിരുന്നതിനാൽ ഈ കാര്യങ്ങൾക്ക് തടസമുണ്ടായില്ല. പക്ഷെ വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കാൻ വിദഗ്ദ്ധരില്ല. അതിനാൽ ഷാങ്ഹായ് പിഎംസിയുടെ മുംബൈയിൽ നിന്നുള്ള ജീവനക്കാരാവും ഇനി വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കുക.

WEB DESK
Next Story
Share it