Begin typing your search...

'ശബരിമലയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുത്,' അനിയന്ത്രിതമായ അവസ്ഥയില്ല; സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമെന്നും മുഖ്യമന്ത്രി

ശബരിമലയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുത്, അനിയന്ത്രിതമായ അവസ്ഥയില്ല; സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമെന്നും മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശബരിമല തീർത്ഥാടനത്തിന് സംസ്ഥാന സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വികസനത്തിന് പണം തടസമല്ല. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി 220 കോടി അനുവദിച്ചു കഴിഞ്ഞു എന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. നവകേരള സദസ്സിന്റെ ഭാ?ഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.

ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയുള്ള കാര്യങ്ങളുടെ നിർമ്മാണം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. ആറ് ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. ശബരിലയിൽ മണ്ഡല കാലത്ത് വലിയ തിരക്ക് എന്നത് വസ്തുതയാണ്. തിരക്ക് വല്ലാതെ കൂടിയാൽ പ്രശ്‌നമാകും. അത് മുന്നിൽ കണ്ടാണ് പ്രവർത്തനം.

തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്താണ് അങ്ങോട്ട് കയറ്റി വിടുന്നത്. കഴിഞ്ഞവർഷം ശരാശരി 62,000 പേരാണ് പ്രതിദിനം മല കയറിയിരുന്നത്. ഇപ്പോഴത് 88,000 ആയി വർദ്ധിച്ചു. ദർശന സമയം വർദ്ധിപ്പിച്ചത് ഇത് കണക്കിലെടുത്താണ്. പതിനെട്ടാം പടിയിൽ ഒരുമണിക്കൂറിൽ 4200 പേരെയാണ് കയറ്റിവിടാനാവുക. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വലിയ തിരക്കുണ്ടാവുമ്പോൾ ഏകോപനം ശക്തമാക്കും. നല്ല രീതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it