കേരളീയം ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം-2023 പരിപാടിയുടെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധ്യക്ഷൻ ബോസ് കൃഷ്ണമാചാരിയാണ് നിരവധി അർത്ഥതലങ്ങൾ ഉൾകൊള്ളുന്ന ലോഗോ രൂപകൽപന ചെയ്തത് .360 ഡിഗ്രി കാഴ്ചയിൽ സൂര്യനെപ്പോലെ തോന്നുന്ന കേരളത്തിന്റെ 24 മാപ്പുകൾ ചേർത്തുവച്ചാണ് ലോഗോ സൃഷ്ടിച്ചിരിക്കുന്നത്. 24 തെങ്ങിൻ പട്ടകൾ ചേർത്തുവച്ച കേരവൃക്ഷത്തെ താഴെ നിന്ന് നോക്കിക്കാണുന്ന തരത്തിലാണ് ലോഗോയുടെ പുറംകാഴ്ച.
മഞ്ഞയിൽ നീലനിറത്തിലുള്ള കേരളത്തിന്റെ ചെറുരൂപങ്ങളുമായി സൂര്യ തേജസോടെയുള്ള ലോഗോ സൂര്യനെയും അതിന്റെ രശ്മികളെയും ചക്രത്തെയും പ്രതിനിധീകരിക്കുന്നു. കേരളത്തിൻ്റെ 24 മാപ്പുകൾ കൊണ്ട് സൃഷ്ടിച്ച ചക്രത്തിന്റെ കാലുകൾ 24 മണിക്കൂർ സൂചികൾ പുരോഗതിയെയും ചടുലതയെയും ഐക്യത്തെയും സ്ഥിരോത്സാഹത്തെയുമാണ് സൂചിപ്പിക്കുന്നത്.നവം.1- 7വരെ തിരുവനന്തപുരത്താണ് കേരളീയം 2023.