Begin typing your search...

"വിഷമല്ല കൊടും വിഷം" ;കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി

വിഷമല്ല കൊടും വിഷം ;കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം, ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം. പൊലീസ് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളും ഇവിടെയെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. ദൗർഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ കാര്യത്തിൽ പ്രത്യേകമായ ഇടപെടൽ കേന്ദ്രം നടത്തേണ്ടതായി വരികയാണെങ്കിൽ അതിനവർ തയ്യാറാകേണ്ടി വരും. എന്നാൽ അത് വേണ്ടി വന്നില്ല. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്നും അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വ്യാജപ്രചാരണം ആര് നടത്തിയാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ഒരു പ്രത്യേക വിഭാഗത്തിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ നമുക്കതിൽ ആശങ്കപ്പെടാനില്ല. കേരളം മതനിരപേക്ഷത നല്ല രീതിയിൽ ഉള്ള നാടാണിത്. അദ്ദേഹത്തിന് എന്നെയോ സർക്കാരിനെയോ മുന്നണിയെയോ ഇകഴ്ത്താൻ വേണ്ടി കേരളത്തെയാകെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. എന്നാൽ അതിലൊന്നും കേരളത്തിൽ ഒരാശങ്കയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടം സംഭവിച്ചാൽ എന്ത്' ചെയ്യണം എന്ന ബോധവത്കരണം യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ നൽകിയിരുന്നു. അതാണ് അപകടം കുറയാൻ കാരണമായതെന്ന് 30 ശതമാനം പൊള്ളലേറ്റ ഒരു സ്ത്രീ ഇന്ന് തന്നോടും മന്ത്രിമാരോടും പറഞ്ഞു.കളമശേരിയിൽ പരിക്കേറ്റവരെ ഡോക്ടർമാർ അർപ്പണ ബോധത്തോടെ പരിചരിക്കുന്നുണ്ട്. കേസിൽ ഇതിനോടകം വ്യക്തമായ കാര്യങ്ങളുണ്ട്. കുറ്റമേറ്റ് മുന്നോട്ട് വന്ന മാർട്ടിൻ ഒരു വശത്തുണ്ട്. സംഭവത്തിൽ മറ്റ് മാനങ്ങളും അന്വേഷിക്കുന്നുണ്ട്. ഡിജിപി ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

WEB DESK
Next Story
Share it