Begin typing your search...

ഇ.പി ജയരാജന്‍ തന്നെ ബിജെപിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്; കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നത് ബിജെപി അക്കൗണ്ട് തുറപ്പിക്കാന്‍: രമേശ് ചെന്നിത്തല

ഇ.പി ജയരാജന്‍ തന്നെ ബിജെപിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്; കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നത് ബിജെപി അക്കൗണ്ട് തുറപ്പിക്കാന്‍: രമേശ് ചെന്നിത്തല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നത് ബിജെപി അക്കൗണ്ട് തുറപ്പിക്കാനെന്ന് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെ ബി.ജെ.പിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്.

എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം എന്ന് സി.പി.എം പറഞ്ഞിട്ട് അത് തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ തയ്യാറായിട്ടില്ല.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ ദുരാഗ്രഹത്തിന് വളം വെച്ചുകൊടുക്കുന്ന പ്രസ്താവനയാണ് ഇ.പി ജയരാജന്റെ ഭാഗത്തുനിന്നുമുണ്ടായത്. എന്നാല്‍ ഇത് സി.പി.എമ്മിന്റെ ഔദ്യോഗിക നയമാണെന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it