Begin typing your search...

'ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ സർക്കാർ വിചാരിച്ചാൽ താഴ്ത്തിക്കെട്ടാനാവില്ല, പിണറായിക്ക് ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ്'; രമേശ് ചെന്നിത്തല

ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ സർക്കാർ വിചാരിച്ചാൽ താഴ്ത്തിക്കെട്ടാനാവില്ല, പിണറായിക്ക് ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ്; രമേശ് ചെന്നിത്തല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ പിണറായി സർക്കാർ വിചാരിച്ചാൽ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി നടപ്പിലാക്കാനുള്ള കരാറിൽ ഒപ്പിട്ടത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പരാമർശിക്കാതിരുന്നത് കൊടുംതെറ്റാണെന്നും പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ് പിണറായിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ജീവിക്കുന്ന നേതാവാണ്. ഭരണസംവിധാനങ്ങളെ ജനങ്ങൾക്ക് സഹായകരമായ രീതിയിൽ അദ്ദേഹം ചലിപ്പിച്ചു. നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. നാടിനും ജനങ്ങൾക്കും ഗുണകരമായ പദ്ധതികൾക്കായി അദേഹം മുന്നിൽ നിന്നു പ്രവർത്തിച്ചിരുന്നു. വേഗത്തിൽ തീരുമാനം എടുക്കാനും അതേ വേഗത്തിലത് നടപ്പിലാക്കാനും കഴിഞ്ഞ ഭരണാധികാരി കൂടിയായിരുന്നു ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അദ്ദേഹം ഭയപ്പെട്ടില്ല. ആൾക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ശക്തി' രമേശ് ചെന്നിത്തല പറഞ്ഞു.

WEB DESK
Next Story
Share it