Begin typing your search...

സോളാര്‍ ലൈംഗിക അപവാദ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് സിബിഐയുടെ ക്ലീന്‍ചിറ്റ്

സോളാര്‍ ലൈംഗിക അപവാദ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് സിബിഐയുടെ ക്ലീന്‍ചിറ്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവന്‍ സോളാര്‍ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ പീഡന കേസിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ഉന്നയിച്ച പീഡന പരാതിയില്‍ ഏറ്റവും അധികം കല്ലേറ് കൊണ്ടത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാതികള്‍ പൂര്‍ണ്ണമായും തള്ളുകയാണ് സിബിഐ. ചികിത്സയിലായിരിക്കെ ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴിയാണ് കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മന്‍ചാണ്ടിക്ക് മേല്‍ വര്‍ഷങ്ങളായി കരിനിഴല്‍ വീഴ്ത്തിയിരുന്നത്. എന്നാല്‍ മൊഴിയില്‍ പറഞ്ഞ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയിരുന്നില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. പീഡിപ്പിക്കുന്നത് പി സി ജോര്‍ജ് കണ്ടെന്ന മൊഴിയും കേന്ദ്ര ഏജന്‍സി തള്ളി. പീഡന പരാതിയില്‍ ആദ്യമെടുത്തത് ബിജെപി ദേശീയ നേതാവായ എ പി അബ്ദുള്ളക്കുട്ടിക്കെതിരായ കേസായിരുന്നു. അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ ആരോപണം വിശ്വസനീയമല്ലെന്നാണ് കണ്ടെത്തല്‍.ഇതോടെ 6 പ്രതികളും കുറ്റവിമുക്തരായെന്നതും പ്രസക്തമാണ്. നേരത്തെ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവരെയും വിവിധ കേസുകളില്‍ കുറ്റവിമുക്തരാക്കിയായിയിരുന്നു സിബിഐ റിപ്പോര്‍ട്ട്. ആറ് കേസുകളിലും പരാതിക്കാരിയുടെ മുഴുവന്‍ വാദങ്ങളും, ഹാജരാക്കിയ തെളിവുകളും തള്ളിയാണ് സിബിഐ റിപ്പോര്‍ട്ടുകള്‍. പരാതിക്കാരിയെ പൂര്‍ണ്ണമായും വിശ്വസിച്ച് കേസ് സിബിഐക്ക് വിട്ട സര്‍ക്കാറിനും ഇത് വന്‍തിരിച്ചടിയാണ്.




പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് പരാതിക്കാരിയുടെ പ്രതികരണം. എന്നാല്‍ മറ്റ് കേസുകളില്‍ സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി അറിയിച്ചു. അതേസമയം സോളാര്‍ പീഡന കേസില്‍ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവഗണിച്ചു. ഡല്‍ഹിയില്‍ സിപിഎം പിബി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. പറയാനുള്ളപ്പോള്‍ വന്ന് പറയും, നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു പ്രതികരണം. ഇതിനിടെ ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തുവന്നു. സി പി എം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇതെന്ന് പറഞ്ഞ് വി.ഡി സതീശന്‍ പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും പറഞ്ഞു. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ആ കേസ് സിബിഐയ്ക്ക് വിടാത്തതെന്നും സ്വപ്‌ന സുരേഷിനെയും സ്വര്‍ണക്കടത്ത് കേസിനെയും ഉദ്ധരിച്ച് സതീശന്‍ ചോദിച്ചു.

Amina Najuma
Next Story
Share it