Begin typing your search...

കോഴിക്കോട് നഗരസഭയിലെ സംഘർഷം; എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കോഴിക്കോട് നഗരസഭയിലെ സംഘർഷം; എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പിഎൻബി ബാങ്ക് അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ കൗൺസിലുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. 25 എൽഡിഎഫ് പ്രവർത്തകർക്കും 12 യുഡിഎഫ് പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. പി എൻ ബി തട്ടിപ്പുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെയായിരുന്നു കോർപ്പറേഷനിൽ സംഘർഷമുണ്ടായത്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികൾ കോർപ്പറേഷനു മുന്നിൽ നിൽപ്പു സമരം നടത്തി. ഡിസിസി പ്രസിഡൻറ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കർശന നടപടിയുണ്ടായില്ലെങ്കിൽ കോർപ്പറേഷൻ ഉപരോധമടക്കം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു

എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് നഗരസഭാ മന്ദിരത്തിനുള്ളിൽ ഏറ്റുമുട്ടിയത്. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്കു നേരെയും കയ്യേറ്റമുണ്ടായി. കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച പതിനഞ്ച് യുഡിഎഫ് കൗൺസിലർമാരെ മേയർ സസ്‌പെൻറ് ചെയ്തിരുന്നു. പിഎൻബി അക്കൗണ്ട് തട്ടിപ്പിനെ ചൊല്ലി കോഴിക്കോട് നഗരസഭയിൽ യുഡിഎഫും ബിജെപിയും പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിന് ശേഷമാണ് ന?ഗരസഭാ മന്ദരിത്തിന് അകത്ത് കൂട്ടത്തല്ലുണ്ടായത്.

Ammu
Next Story
Share it