Begin typing your search...
ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശം; വിനായകനെതിരെ കേസെടുത്ത് പൊലീസ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകന് എതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപം നടത്തിയത്.
പിന്നാലെ വിനായകന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു, തുടർന്ന് വിനായകൻ പോസ്റ്റ് പിൻവലിച്ചു. പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ ഫ്ലാറ്റിൽ ആക്രമണം നടത്തിയിരുന്നു. ഫ്ലാറ്റിന്റെ ജനൽച്ചില്ലുകൾ ആക്രമണത്തിൽ തകർന്നു.
Next Story