Begin typing your search...

ബിജെപിയിൽ ചേരുമെന്ന് പ്രചരണം; ഇപി ജയരാജന്റെ പരാതിയിൽ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലിസ്

ബിജെപിയിൽ ചേരുമെന്ന് പ്രചരണം; ഇപി ജയരാജന്റെ പരാതിയിൽ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലിസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇപി ജയരാജൻ നൽകിയ പരാതിയിൽ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലിസ്. താൻ ബിജെപിയിൽ ചേരുമെന്ന് പ്രചരണം നടത്തിയതിൽ ഗുഢാലോചന ആരോപിച്ചായിരുന്നു ഇപി പരാതി നൽകിയത്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവോ ഇല്ല. കോടതി നിർദ്ദേശ പ്രകാരമെങ്കിൽ കേസെടുക്കാമെന്നും പൊലിസ് വ്യക്തമാക്കി.

ഇപി ഡിജിപിക്ക് നൽകിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷിച്ചത്. ഇപിയുടെയും മകൻറേയും മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ കഴകൂട്ടത്തെ ഫ്‌ലാറ്റിലുണ്ടായിരുന്നത് കുറച്ച് സമയം മാത്രമാണെന്നും പൊലീസ് വിലയിരുത്തി. കോടതി വഴി നീങ്ങുമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. താനയച്ച വക്കീൽ നോട്ടീസിന് ഇതുവരെ സുധാകരനും ശോഭയും മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

WEB DESK
Next Story
Share it