Begin typing your search...

ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്ക്; വിവാദ സർക്കുലർ റദ്ദാക്കി ആരോഗ്യവകുപ്പ്

ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്ക്; വിവാദ സർക്കുലർ റദ്ദാക്കി ആരോഗ്യവകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആരോഗ്യവകുപ്പ് ജീവനക്കാർക്ക് സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിച്ചു. സർക്കുലറിന് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് വിവാദ സർക്കുലർ ആരോഗ്യവകുപ്പ് റദ്ദ് ചെയ്തത്.

ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾക്കും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും അടക്കമായിരുന്നു വിവാദ സർക്കുലറിൽ വിലക്കിയിരുന്നത്. സർക്കുലർ ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നുവെന്നാണ് പുതിയ ഉത്തരവ് വിശദമാക്കുന്നത്. വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നിരുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചിരുന്നു.

അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും ഡോക്ടർമാരുടെ സംഘടന വിമര്‍ശനം ഉയർത്തിയിരുന്നു. സർക്കാർ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി കൊണ്ടായിരുന്നു ഡിഎച്ച്എസിന്റെ സർക്കുലർ. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം 48 ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.

WEB DESK
Next Story
Share it