Begin typing your search...

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണം; മുസ്ലിം ലീഗ്

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണം; മുസ്ലിം ലീഗ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉള്ള പാഴ്‌വേലയുടെ ഭാഗമായാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിൻറേത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഎഎ ഇപ്പോൾ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പു നൽകിയത്. കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടി. കേന്ദ്ര സർക്കാരിൻറെ നടപടിയെ ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സിഎഎ നടപ്പാക്കിയത്. 14 പേരുടെ പൗരത്വ സർട്ടിഫിക്കറ്റ് ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് കൈമാറി. സിഎഎക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ ഇത് നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 2019ൽ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമത്തിൻറെ ചട്ടങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്.

WEB DESK
Next Story
Share it