Begin typing your search...
ഊഞ്ഞാലിൽനിന്നു വീണ് കമ്പികളുടെ അടിയിൽ കുരുങ്ങി; 5 വയസ്സുകാരന് ദാരുണാന്ത്യം
ഇരുമ്പ് ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽനിന്നാണ് വീണത്.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബാംഗങ്ങൾക്കൊപ്പം നിഹാൽ ഇവിടെയെത്തിയത്. കുട്ടികൾക്കായി തയാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ നിഹാൽ തെറിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story