Begin typing your search...
തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; ഒരാൾക്ക് ഗുരുതര പരുക്ക്
തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം. വെടിക്കെട്ട് പുര കത്തി നശിച്ചു. കാവശ്ശേരി സ്വദേശി മണിക്ക് ഗുരുതരമായി പരുക്കേറ്റു. വടക്കാഞ്ചേരി കുണ്ടന്നൂർ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുളള വെടിക്കെട്ട് പുരയ്ക്കാണ് തീപിടിച്ചത്.
വൈകീട്ട് അഞ്ച് മണിക്കായിരുന്നു സ്‌ഫോടനം സംഭവിച്ചത്. 10 കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനമുണ്ടായി. ഓട്ടുപാറ അത്താണി മേഖലകളിലും കുലുക്കം റിപ്പോര്‍ട്ട് ചെയ്തു. സെക്കന്റുകള്‍ നീണ്ട കുലുക്കമാണ് അനുഭവപ്പെട്ടത്.
Next Story