Begin typing your search...
താനൂർ ബോട്ടപകടത്തിൽ വീണ്ടും അറസ്റ്; ജീവനക്കാരനെ പിടികൂടി
താനൂർ ബോട്ടപകടത്തിൽ ഒരാൾ കൂടെ അറസ്റ് ചെയ്തു. ബോട്ട് ജീവനക്കാരനായിരുന്ന താനൂർ സ്വദേശി മുഹമ്മദ് റിൻഷാദിനെയാണ് പോലീസ് അറസ്റ് ചെയ്തത്. നേരത്തെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (35), യാത്രക്കാരെ വിളിച്ചുകയറ്റാൻ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെപുരയ്ക്കൽ ബിലാൽ (32), മറ്റൊരു ജീവനക്കാരനായ എളാരൻ കടപ്പുറം വടക്കയിൽ സവാദ്(41) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story